കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുത്തൻ പ്രീമിയം എസ്.യു.വിയായ എക്‌സ്.യു.വി 700ന്റെ ബുക്കിംഗ് ഒക്‌ടോബർ ഏഴിന് തുടങ്ങും. 11.99 ലക്ഷം രൂപയിൽ വിലയാരംഭിക്കുന്ന എക്‌സ്.യു.വി700ന് ഡീസൽ, ഗ്യാസോലിൻ (പെട്രോൾ) വേരിയന്റുകളും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്‌ഷനുകളുമുണ്ട്. 5-സീറ്റർ, 7-സീറ്റർ പതിപ്പുകളിൽ ലഭിക്കും.
എസ്.യു.വികൾക്കായി മഹീന്ദ്ര അവതരിപ്പിച്ച പുതിയ കോർപ്പറേറ്റ് ലോഗോ പതിച്ച ആദ്യ വാഹനവുമാണിത്. എം.എക്‌സ്., അഡ്രിനോഎക്‌സ് (എ.എക്‌സ്) സീരീസുകളാണുള്ളത്.