തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.മദ്ധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ.വടക്കൻ ജില്ലകളിലും സാധാരണ രീതിയിലും മഴ ലഭിക്കും. ശക്തമായ മഴയുടെ സാഹചര്യത്തിൽ ഇന്ന് ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ട്. 24 മണിക്കൂറിൽ 204.4 മില്ലി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനാണ് സാദ്ധ്യത.
ഇന്ന് കോട്ടയം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തെക്ക് കിഴക്കൻ അറബിക്കടലിലും, കേരള ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനവും പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |