സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ജയ് ഭീം ദീപാവലി റിലീസായി നവംബർ 2ന് ആമസോൺ പ്രൈമിലെത്തും. രജിഷ വിജയനാണ് നായിക. 1993ലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഇൗ ചിത്രം കോർട്ട്റൂം ഡ്രാമയാണ്. ആദിവാസി സ്ത്രീകളുടെ നീതിക്ക് വേണ്ടി പോരാടിയ ചന്ത്രു എന്ന അഭിഭാഷകന്റെ വേഷമാണ് സൂര്യ. പ്രകാശ് രാജാണ് മറ്റൊരു പ്രധാനതാരം. ലിജോമോൾ ജോസും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എസ് ആർ കതിരാണ് ഛായാഗ്രഹണം. എഡിറ്റിംഗ് -ഫിലോമിൻ രാജ്. സൂര്യയുടെയും ജ്യോതികയുടെയും നിർമ്മാണ കമ്പനിയായ 2 ഡി എന്റർടെയ്മെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |