SignIn
Kerala Kaumudi Online
Thursday, 19 September 2024 2.29 AM IST

രാജസ്ഥാന് തിരിച്ചടി

Increase Font Size Decrease Font Size Print Page
ipl

മുംബയ് ഇന്ത്യൻസിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസ് 90/9,മുംബയ് ഇന്ത്യൻസ് 94/2

ഷാർജ : രാജസ്ഥാൻ റോയൽസിന്റെ പ്ളേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകി മുംബയ് ഇന്ത്യൻസ്. ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കനത്ത ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സഞ്ജു സാംസണിന്റെ സംഘത്തിന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 90 റൺസ് മാത്രമാണ്.മറുപടിക്കിറങ്ങിയ മുംബയ് വെറും 8.2ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഈസിയായി വിജയത്തിലെത്തി. നാലുവിക്കറ്റ് വീഴ്ത്തിയ നഥാൻ കൗട്ടർനിലെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് നീഷവും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയ ജസ്പ്രീത് ബുംറയും ചേർന്നാണ് രാജസ്ഥാനെ തരിപ്പണമാക്കിയത്. മറുപടിക്കിറങ്ങിയ മുംബയ്ക്കായി ഇഷാൻ കിഷൻ പുറത്താകാതെ 25 പന്തുകളിൽ നിന്ന് 50 റൺസടിച്ചു. രോഹിത് ശർമ്മ (22),സൂര്യകുമാർ(13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ഈ വിജയത്തോടെ മുംബയ് ഇന്ത്യൻസിന് 13 കളികളിൽ നിന്ന് 12 പോയിന്റായി.അഞ്ചാം സ്ഥാനത്താണ് മുംബയ് ഇപ്പോൾ.13കളികളിൽനിന്ന് 10 പോയിന്റുള്ള രാജസ്ഥാൻ ഏഴാംസ്ഥാനത്തായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.