SignIn
Kerala Kaumudi Online
Friday, 18 September 2026 9.23 PM IST

വാഹന രജിസ്ട്രേഷൻ പുതുക്കൽ: ചെലവ് താങ്ങില്ല, ഓട്ടം പൊളിക്കലിലേയ്ക്ക്

workshop

ആലപ്പുഴ: രജിസ്ട്രേഷൻ പുതുക്കാൻ കുടുതൽ തുക ചെലവാകുന്നതോടെ പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ കുറയാൻ സാദ്ധ്യത. വർദ്ധിപ്പിച്ച നിരക്ക് ഏപ്രിൽ മുതലാണ് നിലവിൽ വരുന്നത്. ഇപ്പോൾ ശരാശരി നൂറുവീതം പഴയ വാഹനങ്ങളാണ് ജില്ലയിലെ ഓഫീസുകളിൽ രജിസ്ട്രേഷനെത്തുന്നത്. ഇത് പകുതിയിൽ താഴെയാകാനാണ് സാദ്ധ്യത.

എന്നാൽ യുവതലമുറ വാഹനങ്ങൾ അഞ്ചുവർഷം കഴിയുമ്പോൾതന്നെ കമ്പനികൾ പുതിയ മോഡൽ വാഹനങ്ങൾ പരിചയപ്പെടുത്തി നൽകുകയാണ് പതിവ്. എന്നാൽ മുതിർന്നവർ ഉപയോഗിക്കുന്ന വാഹനങ്ങളാണ് രജിസ്ട്രേഷന് എത്തുന്നതിൽ അധികവും.
നിലവിലുള്ള വാഹനം പെയിന്റും മറ്റ് അറ്റകുറ്റപണിയും നടത്തി ഫീസും അടച്ച് രജിസ്ട്രേഷന് എത്തിക്കുന്നതിനുള്ള ചെലവ് വാഹനം വിറ്റാൽ പോലും കിട്ടില്ല. ഈ സാഹചര്യത്തിൽ പഴയവാഹനങ്ങൾ പൊളിച്ച് വിൽക്കുന്നവർക്ക് നൽകാനാണ് സാദ്ധ്യതയേറെ.

തുരുമ്പെടുത്ത് തീരും

ജില്ലയുടെ തീരദേശത്തുള്ള വാഹനങ്ങളിൽ ഭൂരിഭാഗവും 15വർഷം എത്തുമ്പോഴേക്കും തുരുമ്പെടുത്ത് നശിച്ചിരിക്കും. രജിസ്ട്രേഷൻ പുതുക്കാൻ പെയിന്റടിച്ച്,​ നശിച്ച ഭാഗങ്ങൾ മാറ്റി പുതുക്കുന്നതിന് വൻ തുക ചെലവാക്കേണ്ടിവരും. ഇതിന് പുറമേ ഇലക്ട്രിക്കൽ വർക്കും നടത്തണം.

പുതുക്കൽ ഇങ്ങനെ

# 15വർഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഓരോ അഞ്ചുവർഷവും

# എട്ട് വർഷം കഴിഞ്ഞാൽ കൊമേഴ്സൽ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടഫിക്കറ്റ് ഓരോ വർഷവും

# വീഴ്ചവരുത്തിയാൽ മാസം 300ഉം 500രൂപ നിരക്കിൽ പിഴ

""

തീരദേശ ജില്ലയായ ആലപ്പുഴയിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കണമെങ്കിൽ ഉടമകൾ നല്ലൊരു തുക ചെലവഴിക്കേണ്ടി വരും.

സുബീഷ്,​ വർക്ക് ഷോപ്പ് ഉടമ,​ ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL