1. 'മറുപിറവി" എന്ന നോവൽ രചിച്ചതാര്?
2. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെടുന്നത്?
3. എം.ടി വാസുദേവൻ നായർക്ക് വയലാർ അവാർഡ് ലഭിച്ചത് ഏത് കൃതിക്ക്?
4. കേരളത്തിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
5. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം?
6. പുരാതനകാലത്ത് കേരളവുമായി യവന്മാർക്കും റോമാക്കാർക്കുമുണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം?
7. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്ന കേരളത്തിന്റെ ഭൂപ്രദേശം?
8. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യൻ ആര്?
9. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം?
10. ഹിരാക്കുഡ് നദീപദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം?
11. റൂർക്കേലയിലെ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡിന് സാങ്കേതികസഹായം നൽകിയ രാജ്യം?
12. ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
13. കമ്പോളപരിഷ്ക്കാരങ്ങളുടെ പേരിൽ മദ്ധ്യകാല ഇന്ത്യാചരിത്രത്തിൽ അറിയപ്പെടുന്ന ഭരണാധികാരി?
14. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചസ്ഥലം?
15. ധീര സ്വാതന്ത്ര്യസമരസേനാനി ലാലാ ലജ്പത് റായിയുടെ മരണം സംഭവിച്ചത് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ്?
16. ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതെന്ന്?
17. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബന്ദൂംഗ് സമ്മേളനം നടന്നത് ഏത് രാജ്യത്തുവച്ചാണ്?
18. ഇന്ത്യയുടെ പ്രഥമ ആസൂത്രണകമ്മിഷന്റെ ഉപാദ്ധ്യക്ഷൻ ആരായിരുന്നു?
19. വൻവ്യവസായങ്ങൾക്ക് ഊന്നൽനൽകിയ ഇന്ത്യൻ പഞ്ചവത്സരപദ്ധതി ഏതാണ്?
20. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് നിലവിൽ വന്നതെന്ന്?
21. മഹാത്മാഗാന്ധി ദേശീയ ഗ്രാമീൺ തൊഴിലുറപ്പ് പദ്ധതി രൂപീകരിച്ചുകൊണ്ട് പാർലമെന്റ് നിയമം പാസാക്കിയതെന്ന്?
22. ഇന്ത്യൻ ഭരണഘടനയുടെ എത്ര ഷെഡ്യൂളുകളാണുള്ളത്?
23. സാർവദേശീയ മനുഷ്യാവകാശദിനമായി ആചരിക്കുന്ന ദിവസം?
24. വിവരാവകാശ നിയമമനുസരിച്ച് ജീവനും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകന് മറുപടി കൊടുക്കുന്നതിനുള്ള സമയപരിധി?
25. കേരള വനിതാകമ്മിഷന്റെ ആദ്യ അദ്ധ്യക്ഷ?
26. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസാക്കപ്പെട്ട വർഷം?
27. എട്ടാമത് ജി 20 ഉച്ചകോടി നടന്ന സ്ഥലം?
28. ആഗോള കാത്തോലിക്കസഭയുടെ 266-ാമത് മാർപാപ്പ ഏത് രാജ്യക്കാരനാണ്?
29. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഭാരതരത്നം ലഭിച്ച വ്യക്തി?
30. ഇന്ത്യയുടെ ആദ്യത്തെ നാവിക ഉപഗ്രഹം?
31. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ സംരക്ഷിക്കുന്നതിനെക്കുറിച്ച് പഠിക്കുവാൻ 2009 -ൽ ചുമതലപ്പെടുത്തിയ സമിതി?
32. കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനാവശ്യമായ വിറ്രാമിൻ?
33. ഭക്ഷണത്തിൽ ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം?
34. അന്തരീക്ഷമർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം?
35. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
36. ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ്?
37. അന്തരീക്ഷ വായുവിലെ പ്രധാന ഘടകം?
38. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത്?
39. ഇന്ത്യയിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു?
40. മാൻഗിഫെറ ഇൻഡിക്ക എന്ന ശാസ്ത്രനാമമുള്ള സസ്യം?
41. സുബ്രതോ റോയി ഏത് വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
42. ആയുർവേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയം രചിച്ചത്?
43. തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച അന്വേഷണ കമ്മിഷൻ?
44. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
45. ചിക്കൻ ഗുനിയ വൈറസിന് കാരണമാകുന്ന വൈറസ്?
46. ഭൂമി ഏറ്റെടുക്കൽ പുനരധിവാസം, പുനഃസ്ഥാപനം എന്നിവയ്ക്ക് ഉചിതമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശനിയമം പ്രാബല്യത്തിൽ വന്നതെന്ന്?
47. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപിതമായ വർഷം?
48. സുഗതകുമാരിയുടെ ഏത് കൃതിക്കാണ് സരസ്വതി സമ്മാനം ലഭിച്ചത്?
49. തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
50. ഒരു പ്രശസ്ത നോവലിലെ പ്രധാന കഥാപാത്രമാണ് 'രഘു" ഈ കഥാപാത്രത്തിന്റെ സ്രഷ്ടാവാര്?
ഉത്തരങ്ങൾ
(1) സേതു
(2) പി.കെ. നാരായണപിള്ള
(3) രണ്ടാമൂഴം
(4) കബനി
(5) 1741
(6) പട്ടണം
(7) കുട്ടനാട്
(8) ശ്രീനാരായണഗുരു
(9) ഡെക്കാൻ പീഠഭൂമി
(10) ഒഡീഷ
(11) ജർമ്മനി
(12) കൊച്ചി
(13) അലാവുദ്ദീൻ ഖിൽജി
(14) മീററ്റ്
(15) സൈമൺ കമ്മീഷൻ വിരുദ്ധ പ്രക്ഷോഭം
(16) 1949 നവംബർ26
(17) ഇന്തോനേഷ്യ
(18) ഗുൽസാരിലാൽ നന്ദ
(19) രണ്ടാം പഞ്ചവത്സരപദ്ധതി
(20) 1935 ഏപ്രിൽ ഒന്ന്
(21) 2005 സെപ്തംബർ
(22) 12
(23) ഡിസംബർ 10
(24) 48 മണിക്കൂർ
(25) സുഗതകുമാരി
(26) 1993
(27) മോസ്കോ
(28) അർജന്റീന
(29) സച്ചിൻ തെണ്ടുൽക്കർ
(30) GSAT - 7
(31) ഗഡ്ഗിൽ സമിതി
(32) വിറ്റാമിൻ എ
(33) അനീമിയ
(34) ബാരോമീറ്റർ
(35) ചെമ്പ്
(36) സൾഫ്യൂറിക് ആസിഡ്
(37) നൈട്രജൻ
(38) കൽപ്പാക്കം
(39) കൽക്കരി
(40) മാവ്
(41) സഹാറാ ഗ്രൂപ്പ്
(42) വാഗ്ഭടാചാര്യൻ
(43) ശ്രീകൃഷ്ണാ കമ്മിഷൻ
(44) എ.പി.ജെ. അബ്ദുൽകലാം
(45) ആൽഫാ വൈറസ്
(46) 2014 ജനുവരി 1
(47) 1969
(48) മണലെഴുത്ത്
(49) പി. കുഞ്ഞനന്തൻ നായർ
(50) മലയാറ്റൂർ രാമകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |