SignIn
Kerala Kaumudi Online
Monday, 23 February 2026 12.42 PM IST

മഞ്ഞപ്രയുടെ അക്ഷര മുത്തശ്ശിക്ക് 114-ാം വയസിൽ പുത്തൻ സ്കൂൾ കെട്ടിടം

Increase Font Size Decrease Font Size Print Page
school
മഞ്ഞപ്രയിലെ അക്ഷര മുത്തശിക്ക് ശാപമോക്ഷമായി. പൊളിച്ചു മാറ്റുന്ന നാട്ടുകാർ ചേർന്ന പണികഴിപ്പിച്ച പഴയ സ്ക്കൂൾ കെട്ടിടം

കാലടി: മഞ്ഞപ്രയുടെ അക്ഷരമുത്തശ്ശിക്ക് 114-ാം വയസിൽ പുത്തൻ സ്കൂൾ കെട്ടിടം. കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപയാണ് സർക്കാർ പുതിയ കെട്ടിടത്തിനായി അനുവദിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന ഓടുമേഞ്ഞ സ്ക്കൂൾ കെട്ടിടം പൊളിഞ്ഞു വീഴാറായിട്ട് വർഷങ്ങൾ പിന്നിട്ടിരുന്നു.

1907 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് ദിവനായിരുന്ന വി.രാജഗോപാലാചാരി നിയമം മൂലം സർക്കാർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചപ്പോൾ വൈക്കോൽ മേഞ്ഞ കെട്ടിടത്തിൽ ചന്ദ്രപ്പുര ജംഗ്ഷനു സമീപമായിരുന്നു ഉണ്ടായിരുന്നത്. ഈ വിദ്യാലയം 1966 വരെ എൽ.പി.സ്കൂളായും പിന്നീട് യു.പി.സ്കൂളായും 1974 വരെ പ്രവർത്തിച്ചു. മഞ്ഞപ്ര പഞ്ചായത്ത് 33,000 രൂപയിൽ സ്ഥലം വാങ്ങി കൈമാറിയപ്പോൾ 1974 ൽ ഹൈസ്കൂൾ ആയി മാറി. നാട്ടുകാർ ചേർന്ന് 25,000 രൂപ സംഭാവന പിരിച്ച് വൈക്കോൽ കെട്ടിടം പിന്നീട് ഓടുമേഞ്ഞു.

''അങ്കമാലി എം.എൽ.എ ആയിരുന്ന എ.പി.കുര്യന്റെ നിസ്വാർത്ഥ സേവനമാണ് സ്കൂളിനെ പടിപടിയായി ഉയർത്തിയത്. ഈ അക്ഷരമുത്തശ്ശി 2000 മുതൽ ഹയർ സെക്കൻഡറിയായും മാറി"- മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി സെക്രട്ടറി കെ.കെ.വിജയനും ലൈബ്രേറിയൻ സി.പി.ശിവനും ഓർമ്മകൾ പങ്കുവെച്ച് പറഞ്ഞു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.