ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയായി ഇക്കഴിഞ്ഞ സെപ്‌തംബറിൽ വിരമിച്ച 1985 ബാച്ച് ജാർഖണ്ഡ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശകനായി നിയമിച്ചു. സെക്രട്ടറി റാങ്കിൽ കരാർ അടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടങ്ങിയ നിയമന കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിക്കുന്നതിലും വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഡിജിറ്റൽ നയം രൂപീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ചയാളാണ് അമിത് ഖരെ.