SignIn
Kerala Kaumudi Online
Saturday, 21 September 2024 10.59 AM IST

പെട്ടിഓട്ടോയുടെ വാതിൽ ചില്ലിൽ തലകുടുങ്ങി; കഴുത്തുമുറുകിയ നാല് വയസുകാരൻ മരിച്ചു

Increase Font Size Decrease Font Size Print Page
accident

ആലപ്പുഴ: പിതാവിന്റെ പെട്ടിഓട്ടോയുടെ വാതിൽ ചില്ലിൽ തലകുടുങ്ങിയ നാല് വയസുകാരൻ കഴുത്ത് മുറുകി മരിച്ചു. ആലപ്പുഴ പുന്നപ്ര കുറവൻതോട് മണ്ണാൻപറമ്പിൽ ഉമറുൽ അത്താബിന്റെയും അൻസിലയുടെയും മകനായ മുഹമ്മദ് ഹനാനാണ് ദാരുണമായി മരണമടഞ്ഞത്.

ഉച്ചയൂണിന് ഉമറുൽ അത്താബ് വീട്ടിലെത്തിയ സമയത്ത് കളിക്കുകയായിരുന്ന ഹനാൻ ഓട്ടോയുടെ മുൻചക്രത്തിൽ കയറി പകുതിയടഞ്ഞ ചില്ലിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇതിനിടെ കാൽവഴുതിപ്പോയതോടെ കഴുത്തിലെ ഞരമ്പ് മുറിഞ്ഞാണ് കുട്ടി മരിച്ചത്. വൈകിട്ട് മൂന്നിനാണ് ദാരുണമായ സംഭവം.

കുട്ടിയുടെ ശബ്‌ദമൊന്നും കേൾക്കാത്തതിനാൽ അന്വേഷിച്ചെത്തിയ മാതാപിതാക്കൾ വണ്ടിയുടെ ചില്ലിന് മുകളിൽ തലകുടുങ്ങിയ കുട്ടിയെ കണ്ടു. ഉടനെ ആലപ്പുഴയിലെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. മുഹമ്മദ് അമീനാണ് ഹനാന്റെ സഹോദരൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, ACCIDENT, DEATH, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.