കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 107 രൂപ കടന്നു. തിരുവനന്തപുരത്ത് ഇന്നലെ 35 പൈസ വർദ്ധിച്ച് വില 107.39 രൂപയായി; വ്യാഴാഴ്ചയാണ് 35 പൈസ ഉയർന്ന് വില 107 രൂപ ഭേദിച്ചത്. ഇന്നലെ 37 പൈസ വർദ്ധിച്ച് ഡീസൽ വില 100.93 രൂപയിലുമെത്തി. ഈമാസം ഇതുവരെ പെട്രോളിന് കൂടിയത് 3.51 രൂപ; ഡീസലിന് 4.22 രൂപയും. ഇന്ത്യയുടെ ക്രൂഡോയിൽ (ബ്രെന്റ് ക്രൂഡ്) വാങ്ങൽചെലവ് ബാരലിന് 78.27 ൽ നിന്ന് ഇന്നലെ 82.45 ഡോളറിലെത്തി. ബ്രെന്റിന്റെ രാജ്യാന്തരവിപണിവില മൂന്നുവർഷത്തിന് ശേഷം 85.15 ഡോളറിലേക്കും ഉയർന്നു. വരുംദിവസങ്ങളിലും പെട്രോൾ, ഡീസൽ വില കൂടാൻ ഇതിടയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |