SignIn
Kerala Kaumudi Online
Saturday, 28 May 2022 10.33 AM IST

ഭയം വേണ്ട, കരുതലാവാം

v

മഴയ്ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യത

കൊല്ലം: കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ കരുതലുണ്ടാവണമെന്ന് നിർദ്ദേശം. ഇടിമിന്നലുണ്ടാകുന്ന മഴമേഘങ്ങൾ രൂപപ്പെട്ടുവെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്.

കാറ്റിൽ മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണ് ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം. അത്യാഹിതമുണ്ടായാൽ വീടുവിട്ടു പോകാനായി അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് (എമർജൻസി കിറ്റ്) തയ്യാറാക്കി വയ്ക്കണം. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. അണക്കെട്ടുകൾ തുറക്കാൻ സാദ്ധ്യതയുള്ളതിനാൽ സമീപവാസികൾ ജാഗ്രത പുലർത്തണം.

# ഇടിമിന്നൽ ലക്ഷണമുണ്ടായാൽ

 സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക
 തുണികൾ എടുക്കാൻ ടെറസിലേക്കോ, മു​റ്റത്തക്കോ പോകരുത്
 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക
 ജനലും വാതിലും അടച്ചിടുക
 ലോഹ വസ്തുക്കളുടെയും വൈദ്യുതി ഉപകരണങ്ങളുടെയും സ്പർശനമോ സാമീപ്യമോ പാടില്ല
 ടെലിഫോൺ ഉപയോഗം ഒഴിവാക്കുക
 ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്
 ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്
 വീടിന് പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
 വാഹനത്തിലാണെങ്കിൽ തുറസായ സ്ഥലത്ത് നിറുത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം
 ജലാശയങ്ങളിൽ ഇറങ്ങരുത്
 തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി ഇരിക്കുക

 വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്

# മിന്നലേറ്റാൽ

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് ഉറപ്പുവരുത്തണം. പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേ​റ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിമിഷങ്ങളാണ്. ബോധം നഷ്ടമായെങ്കിൽ കൃത്രിമശ്വാസം നൽകി (സി.പി.ആർ) എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം.

# എമർജൻസി കിറ്റിൽ ഉൾപ്പെടുത്തേണ്ടവ

 കുടിവെള്ളം  ഉപയോഗശൂന്യമാകാത്ത ലഘു ഭക്ഷണപദാർത്ഥങ്ങൾ  മരുന്നുകൾ  വ്യക്തി ശുചിത്വത്തിനാവശ്യമായ സാനിട്ടറി പാഡ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്  ഭിന്നശേഷിക്കാർ ഉണ്ടെങ്കിൽ അവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ  മെഴുകുതിരി, തീപ്പെട്ടി, പ്രവർത്തന സജ്ജമായ ടോർച്ചും ബാറ്ററിയും  രക്ഷാപ്രവർത്തകരെ ആകർഷിക്കാനായി വിസിൽ  അവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ കത്തി അല്ലെങ്കിൽ ബ്ളേഡ്  മൊബൈൽ ഫോൺ, ചാർജർ, പവർ ബാങ്ക്  സാനിട്ടൈസർ, സോപ്പ്, മാസ്ക്

# വിളിക്കാം

 ജില്ലാ ദുരന്തനിവാരണ അതോറിട്ടി: 1070, 1077, 0474 2794002, 2794004, 9447677800

 പൊലീസ്: 112

 അഗ്നിശമന സേന: 101

 ആംബുലൻസ്: 108

താലൂക്ക് ഓഫീസ് നമ്പറുകൾ
കരുനാഗപ്പള്ളി: 0476 262 0223
കൊല്ലം: 0474 274 2116
കൊട്ടാരക്കര: 0474 245 4623
കുന്നത്തൂർ: 0476 283 0345
പത്തനാപുരം: 0475 235 0090
പുനലൂർ: 0475 222 2605

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.