വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സുരഭി ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.ആർ. പ്രവീൺ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുറി വണ്ടിപ്പെരിയാറിൽ ആരംഭിച്ചു. ഹൈറേഞ്ച് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിൽ വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരാണ് മറ്റു താരങ്ങൾ. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് സന്തോഷ്. സി. പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വിനുതോമസ് സംഗീതം പകരുന്നു. എഡിറ്റിംഗ്: റാഷിൻ അഹമ്മദ്. കലാസംവിധാനം: രാജീവ് കോവിലകം. മേക്കപ്പ്: ജിതേഷ് പൊയ്യ. കോസ്റ്റ്യൂം ഡിസൈൻ: സുജിത് മട്ടന്നൂർ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഷിഹാബ് വെണ്ണല. പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |