SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.52 PM IST

പുതുപ്രതീക്ഷയിൽ സ്കൂൾ വിപണി

Increase Font Size Decrease Font Size Print Page
fg

കൊച്ചി: കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കാനിരിക്കേ സ്‌കൂൾ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് വ്യാപാരികൾ. മഴ കച്ചവടത്തെ അൽപ്പം തളർത്തുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കച്ചവടം പൊടിപൊടിക്കുമെന്ന ആശ്വാസത്തിലാണ്. കഴിഞ്ഞ അദ്ധ്യായന വർഷത്തിലെ കച്ചവടം പൂർണമായും നഷ്ടപ്പെട്ടതിനെത്തുടർന്ന് ഈ മേഖലയിൽ വ്യാപാരം നടത്തി വന്നിരുന്ന കച്ചവടക്കാർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടത്തിലായിരുന്നു. പ്രധാനമായും ബാഗ് കച്ചവടത്തെ ആശ്രയിച്ചിരുന്നവർക്ക് പൂർണമായും കച്ചവടം നഷ്ടപ്പെട്ടിരുന്നു.

ഒപ്പം ലോക്ക്ഡൗണും എത്തിയതോടെ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് വ്യാപാരം വീണ്ടും തുടങ്ങിയത്. ഈ വർഷം വൈകിയാണെങ്കിലും സ്‌കൂൾ തുറക്കാനുള്ള സർക്കാർ തീരുമാനം പ്രതീക്ഷ നൽകുന്നതാണ്. കച്ചവടം മുന്നിൽ കണ്ട് കൂടുതൽ സ്റ്റോക്കുകൾ ഓർഡർ ചെയ്ത് കാത്തിരിക്കുകയാണ് വ്യാപാരികൾ. കുട്ടികളെ ആകർഷിക്കുന്ന പ്രത്യേകതകളുള്ള ബാഗും കുടയുമെല്ലാം ഈ വർഷവും ഉണ്ടാകും. വരുന്ന ആഴ്ചകളിൽ തന്നെ സ്റ്റോക്കുകളെത്തിച്ച് പരമാവധി കച്ചവടം ഉറപ്പിക്കാനുള്ള തയാറെടുപ്പാണ് നടക്കുന്നത്.

സ്‌കൂളുകൾ സീജീവമാകാൻ പോകുന്നതോടെ തുന്നൽ തൊഴിലാളികളും പ്രതീക്ഷയിലാണ്. യൂണിഫോമുകൾ ആദ്യഘട്ടത്തിൽ നിർബന്ധമല്ലെങ്കിലും കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ നേരിട്ട നഷ്ടം ഇക്കുറി ചെറുതായി നികത്താനാകുമെന്നാണ് ഇവർ കരുതുന്നത്. നഗരത്തിലെയടക്കം പല ടെയ്‌ലറിംഗ് യൂണിറ്റുകളും സ്‌കൂളുകൾ അടഞ്ഞതിനെത്തുടർന്ന് ദുരിതത്തിലായിരുന്നു.

 പുതിയ സ്റ്റോക്കുകൾ എത്തും
ചുരുക്കം ചില കടകളിൽ കഴിഞ്ഞ വർഷത്തെ ബാഗ്, കുട തുടങ്ങിയ സാധനങ്ങൾ ഇപ്പോഴും വിറ്റഴിയാതെയുണ്ട്. ഇവയിൽ വിൽപ്പനക്ക് യോഗ്യമായവ മാത്രം നിലനിർത്തി പുതിയ സ്റ്റേക്ക് എത്തിച്ചു.മുൻ വർഷങ്ങളിലെ ബാഗുകൾ കാലപ്പഴക്കം മൂലം വിറ്റഴിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. അത് വ്യാപാരികളുടെ നഷ്ടം ഇരട്ടിയാക്കും.

 എല്ലാം റെഡി, ഒപ്പം മാസ്കും

ബാഗ്, കുട എന്നിവക്ക് പുറമേ നോട്ടുബുക്ക്, ബോക്‌സ്, പൗച്ച്, പേന, പെൻസിൽ, കവർ ചെയ്യാനുള്ള പേപ്പർ എന്നിവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിലയിലടക്കം നേരിയ കുറവും ഉണ്ടായേക്കും. ഇവക്ക് പുറമേ മാസ്‌ക്, ഫേസ് ഷീൽഡ്, സാനിറ്റൈസർ എന്നിവയും ഇക്കുറു സ്‌കൂൾ വിപണിയിൽ എത്തി. ഒപ്പം ഹോസ്റ്റലിലേക്കും മറ്റും വിദ്യാർത്ഥികൾ മാറുന്നതോടെ വലിയ ബാഗുകളുടെയും കച്ചവടം നടക്കുന്നുണ്ട്.

വൈകിയാണെങ്കിലും സ്കൂളുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം ആശ്വാസമാണ്. രണ്ടു കൊല്ലത്തോളമായി നഷ്ടം മാത്രമുണ്ടായിരുന്ന കച്ചവടം പൊടിപ്പൊടിക്കുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളിൽ കൂടുതൽ കച്ചവടം നടക്കും.

സലിം

ബാഗ് കടയുടമ

ബ്രോഡ് വേ

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY