SignIn
Kerala Kaumudi Online
Thursday, 19 September 2024 10.53 PM IST

ഇരുപത്തിയാറുകാരിയുടെ ഇഷ്ട ഭക്ഷണം ഭർത്താവിന്റെ ചാരം, ഭക്ഷിക്കുന്നത് ദിവസവും ആറുനേരം 

Increase Font Size Decrease Font Size Print Page
ashes-eating-

ലണ്ടൻ : സ്‌നേഹം കൊണ്ട് തിന്നുകളയുമെന്നൊക്കെ പറയാറുണ്ടെങ്കിലും, ഇരുപത്തിയാറുകാരിയുടെ ഈ സ്‌നേഹ പ്രകടനം വായിക്കുന്നവരെ തീർച്ചയായും ഞെട്ടിക്കും. അകാലത്തിൽ മരണമടഞ്ഞ ഭർത്താവിന്റെ ചാരം കഴിച്ചു ജീവിക്കുന്ന യുവതിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. കാസി എന്ന യുവതിയാണ് വിവാഹം ചെയ്ത ഭർത്താവിന്റെ ചിതാഭസ്മം കഴിക്കുന്നത്. ആസ്തമ പിടിപെട്ടാണ് യുവതിയുടെ ഭർത്താവ് മരണപ്പെട്ടത്. ശവദാഹം ചെയ്ത ശേഷം ലഭിച്ച ചാരത്തെ ഒരു പ്രത്യേക പാത്രത്തിലാക്കി പോകുന്നിടത്തെല്ലാം ഇവർ കൊണ്ടു പോകും.

ഷോപ്പിംഗ്, സിനിമ, ഹോട്ടൽ തുടങ്ങി വീട്ടിൽ നിന്നും പുറത്ത് പോകുമ്പോഴെല്ലാം കാസിയുടെ കൈയിൽ ഈ പാത്രം കാണും. കൂടെക്കൂടെ വിരൽ പാത്രത്തിനുള്ളിലേക്ക് ഇട്ട ശേഷം പറ്റിപിടിക്കുന്ന ഭർത്താവിന്റെ ചിതാഭസ്മം നക്കി കഴിക്കുകയാണ് യുവതിയുടെ ശീലം. എന്നാൽ ഭർത്താവ് മരണപ്പെട്ട ശേഷം മറ്റ് ആഹാരങ്ങൾ കഴിക്കുന്നതിനുള്ള താത്പര്യം തനിക്ക് നഷ്ടപ്പെട്ടുവെന്നും യുവതി പറയുന്നു. ഇതിനാൽ ഇക്കാലയളവിൽ 42 കിലോ ഭാരമാണ് തനിക്ക് കുറഞ്ഞത്. ചിതാഭസ്മം അടങ്ങിയ പാത്രം തുറക്കുമ്പോൾ തന്നെ തനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുമെന്നും ആവേശത്തോടെ അത് ഭക്ഷിക്കുമെന്നും ഒരു ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കവേ കാസി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASH, FOOD, HOBBEE, KAUTHUKAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.