തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ വയലാർ രാമവർമ്മ മാദ്ധ്യമ പുരസ്കാരത്തിന് കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ സുമേഷ് ചെമ്പഴന്തി അർഹനായി. 10,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം 26ന് ശ്രീരംഗ വിലാസം കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ദേശാഭിമാനി ബ്യൂറോ ചീഫ് കെ. ശ്രീകണ്ഠൻ, മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ കണ്ണൻ നായർ, ജന്മഭൂമി റിപ്പോർട്ടർ ശിവകൈലാസ് എന്നിവരും കവിതാപുരസ്‌കാരത്തിന് കെ.പി. ഹരികുമാറും അർഹരായി.