തിരുവനന്തപുരം∙ സെയ്ദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസൺ നയിക്കും. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്ടൻ. അന്യസംസ്ഥാന താരങ്ങളായ റോബിൻ ഉത്തപ്പയെയും ജലജ് സക്സേനയെയും ടീമിൽ നിലനിർത്തി. നവംബർ നാലിന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യമത്സരം. ഇത്തവണ ഡൽഹിയിലാണ് സെയ്ദ് മുഷ്താഖ് അലി ട്രോഫി നടക്കുക.
കേരള ടീം: സഞ്ജു സാംസൺ(ക്യാപ്ടൻ), സച്ചിൻ ബേബി (വൈസ് ക്യാപ്ടൻ),റോബിൻ ഉത്തപ്പ,ജലജ് സക്സേന,മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെ.എം.ആസിഫ്, ബേസിൽ തമ്പി, സിജോമോൻ ജോസഫ്, വത്സൽ ഗോവിന്ദ്, പി.കെ.മിഥുൻ, എസ്.മിഥുൻ, റോഹൻ.എസ്.കുന്നുമ്മൽ, റോജിത് ഗണേഷ്, ഷറഫുദ്ദീൻ, വിശ്വേശ്വർ സുരേഷ്, മനു കൃഷ്ണൻ, എം.എസ്.അഖിൽ, വൈശാഖ് ചന്ദ്രൻ, അബ്ദുൽ ബാസിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |