കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞിരിക്കെ നവംബർ ഒന്ന് മുതൽ ദക്ഷിണ റെയിൽവേയിൽ 23 ജോഡി സ്പെഷ്യൽ ട്രെയിനുകളിൽ ജനറൽ കോച്ചുകളുണ്ടാവും. നവംബർ പത്ത് മുതൽ മറ്റു രണ്ട് ട്രെയിനുകൾക്ക് കൂടി ജനറൽ കോച്ച് അനുവദിച്ചു. നിരക്ക് എക്സ്പ്രസ് ട്രെയിനുകളുടേതായിരിക്കും .
നവംബർ ഒന്ന് മുതൽ അനുവദിച്ചവ: കോട്ടയം - നിലമ്പൂർ - കോട്ടയം ( 5 ജനറൽ കോച്ചുകൾ ), തിരുവനന്തപുരം - എറണാകുളം - തിരുവനന്തപുരം ( 4 ), തിരുവനന്തപുരം - ഷൊർണൂർ - തിരുവനന്തപുരം ( 6 ), കണ്ണൂർ - ആലപ്പുഴ - കണ്ണൂർ ( 6 ), തിരുവനന്തപുരം - തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ( 4 ), എറണാകുളം - കണ്ണൂർ - എറണാകുളം ( 6 ), പാലക്കാട് ടൗൺ - തിരുച്ചിറപ്പള്ളി - പാലക്കാട് ടൗൺ ( 4 ), കണ്ണൂർ - കോയമ്പത്തൂർ - കണ്ണൂർ ( 4 ), തിരുവനന്തപുരം - ഗുരുവായൂർ - തിരുവനന്തപുരം ( 4 ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |