ബാലു വർഗീസ്, ലുക്ക്മാൻ അവറാൻ, ജാഫർ ഇടുക്കി, ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന 'ആളങ്കം" ഒരുങ്ങുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന് ശേഷം ബാലു വർഗ്ഗീസും ലുക്ക്മാനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ആളങ്കത്തിനുണ്ട്. സിയാദ് ഇന്ത്യ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് വൈൽ എന്നിവർ ചേർന്നാണ് ആളങ്കം എന്ന ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണംസമീർ ഹഖ് നിർവഹിക്കുന്നു. സംഗീതം കിരൺ ജോസ്, എഡിറ്റിംഗ് നിഷാദ് യൂസഫ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |