മുംബയ്: പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം യൂസുഫ് ഹുസൈൻ (73) കൊവിഡ് ബാധിച്ച് മരിച്ചു. മുംബയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. ദിൽ ചാഹ്താ ഹേ, രാസ്, ഹസാറോം ക്വാഹിഷേൻ ഏസി, കാക്കി, വിവാഹ്, ഷാഹിദ്, ഒ.എം.ജി, കൃഷ് 3, വിശ്വരൂപം 2, റായീസ്, ദബംഗ് 3 എന്നിവയാണ് സുപ്രധാന ചിത്രങ്ങൾ. അഭിഷേക് ബച്ചൻ, മനോജ് ബാജ്പേയി, പൂജ ഭട്ട് എന്നിവരടക്കം സിനിമാമേഖലയിലെ നിരവധി പ്രമുഖർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |