SignIn
Kerala Kaumudi Online
Thursday, 10 July 2025 7.33 AM IST

ഗോ ടു യുവർ ക്ളാസസ്...

Increase Font Size Decrease Font Size Print Page
v
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൊല്ലം ടൗൺ യു.പി.എസിൽ അലങ്കാരപണികളിൽ ഏർപ്പെട്ടിരിക്കുന്ന അദ്ധ്യാപകർ

ജില്ലാതല പ്രവേശനോത്സവം ശാസ്താംകോട്ടയിൽ

കൊല്ലം: കൊവിഡ് വീട്ടിലിരുത്തികളഞ്ഞ ഒന്നരവർഷത്തിന് ശേഷം കുട്ടിക്കൂട്ടം ഇന്ന് വീണ്ടും സ്കൂളിലെത്തും. ആളനക്കമില്ലാതെ, പുല്ലുപടർന്നു കിടന്നിരുന്ന സ്കൂൾ മുറ്റങ്ങൾ ഇതിനോടകം പുതിയ വരവേല്പിന് സജ്ജമായിക്കഴിഞ്ഞു. കുട്ടികൾക്കൊപ്പം അദ്ധ്യാപകരും ആഹ്ളാദത്തിലാണെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ ഇരുകൂട്ടർക്കുമിടയിൽ ലക്ഷ്മണരേഖയാവും.

തദ്ദേശ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ജില്ലയിൽ 1087 സ്‌കൂളുകളിൽ ഒന്നൊഴികെയുള്ള സ്‌കൂളുകളിൽ ഇന്ന് ക്ളാസ് തുടങ്ങും. കൊവിഡ് ചികിത്സാ കേന്ദ്രമായിരുന്ന ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ശുചീകരണപ്രവൃത്തികൾ പൂർത്തിയാകാത്തതിനാൽ ക്ളാസ് തുടങ്ങാനാവില്ല. ശുചീകരണത്തിന് പുറമെ ചവറ കെ.എം.എം.എല്ലിന്റെ നേതൃത്വത്തിൽ പെയിന്റിംഗ് പണികൾ കൂടി നടക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇവിടെയും ക്ളാസ് ആരംഭിക്കും.

ഉച്ചഭക്ഷണവും നിരീക്ഷണമുറിയും

ഉച്ചഭക്ഷണവിതരണവും ഇന്ന് ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും കൊവിഡ് ജാഗ്രതാസമിതികൾ രൂപീകരിക്കുകയും പ്രഥമാദ്ധ്യാപകർ വരെയുള്ളവർക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ ബോധവത്കരണ ക്ളാസുകൾ നൽകുകയും ചെയ്തിട്ടുണ്ട്. സ്‌കൂളുകളിൽ നിരീക്ഷണമുറി സജ്ജീകരിച്ചു. ശരീരോഷ്മാവ് പരിശോധിക്കാനായി തെർമൽ സ്കാനറുകളും സ്‌കൂളുകൾക്ക് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാനായി ജാഗ്രതാസമിതികൾക്ക് ഏറ്റവും അടുത്തുള്ള ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.

വാക്സിനേഷൻ 98 ശതമാനം

സ്‌കൂളുകളിലെ അദ്ധ്യാപക, അനദ്ധ്യാപകരിൽ 98 ശതമാനം പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. മറ്റ് അസുഖങ്ങൾ ഉള്ളവർ, കൊവിഡ് വന്നുപോയവർ, ഗർഭിണികൾ, അലർജിയുള്ളവർ എന്നീ വിഭാഗങ്ങളിൽ ഉള്ളവരാണ് ഇനി വാക്സിൻ സ്വീകരിക്കാനുള്ളത്. അദ്ധ്യാപകഒഴിവുകളിൽ ഭൂരിഭാഗവും നിയമനം നടത്തിയിട്ടുണ്ട്. സ്ഥിരം നിയമനം നടത്താൻ കഴിയാത്ത ഇടങ്ങളിൽ താത്കാലിക നിയമനവും നടത്തിയതായി വകുപ്പ് അധികൃതർ അറിയിച്ചു.

പ്രവേശനോത്സവം

ജില്ലാതല പ്രവേശനോത്സവം ശാസ്‌താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ഉദ്‌ഘാടനം ചെയ്യും. ഉപജിലാതലത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ കൊല്ലം സെന്റ്. ജോസഫ് സ്‌കൂളിലും പ്രവേശനോത്സവം നടത്തും. സ്‌കൂൾ തല പ്രവേശനോത്സവങ്ങളും ഉണ്ടായിരിക്കും.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

 അനുമതിയുള്ള ദിവസം മാത്രം കുട്ടികളെ സ്‌കൂളിൽ അയയ്ക്കുക

 കുട്ടികളക്ക് കൊവിഡ് ബോധവത്കരണം നൽകണം

 കഴിവതും നേരിട്ട് സ്‌കൂളിൽ എത്തിക്കുക

 അസുഖബാധിതരെ സ്‌കൂളിൽ അയക്കാതിരിക്കുക

 മാസ്കും സാനിട്ടൈസറും ഉറപ്പാക്കുക

 പഠനോപകരണം, ഭക്ഷണം എന്നിവ പങ്കുവയ്ക്കരുതെന്ന് പറയുക

 തിളപ്പിച്ചാറിയ കുടിവെള്ളം കൊടുത്തുവിടുക

 സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയാലുടൻ കുളി നിർബന്ധമാക്കുക

.....................................

ജില്ലയിൽ സ്‌കൂളുകൾ: 1,087

അദ്ധ്യാപകർ: 10,175

..........................

സ്‌കൂളുകൾ കുട്ടികളെ സ്വീകരിക്കാനായി ഒരുങ്ങിക്കഴിഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സ്കൂൾതല ജാഗ്രതാസമിതികൾ രൂപീകരിക്കുകയും അദ്ധ്യാപകർ അടക്കമുള്ളവർക്ക് പരിശീലന ക്‌ളാസുകൾ നൽകുകയും ചെയ്തിട്ടുണ്ട്

സുബിൻ പോൾ, വിദ്യാഭ്യാസ ഉപഡയറക്ടർ

TAGS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.