ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) പുതിയ ചെയർമാനെ കണ്ടെത്താനായി അപേക്ഷ ക്ഷണിച്ച് കേന്ദ്രം. നിലവിലെ ചെയർമാൻ അജയ് കുമാർ ത്യാഗി അഞ്ചുവർഷക്കാലാവധി പൂർത്തിയാക്കി ഫെബ്രുവരിയിൽ പടിയിറങ്ങും. മൂന്നുവർഷമാണ് സെബി ചെയർമാന്റെ കാലാവധിയെങ്കിലും ത്യാഗിക്ക് രണ്ടുതവണയായി ഓരോവർഷം വീതം കാലാവധി നീട്ടിനൽകിയിരുന്നു. പരമാവധി അഞ്ചുവർഷമാണ് പദവി വഹിക്കാനാവുക. 65 വയസ് കഴിഞ്ഞാലും തുടരാനാവില്ല.