SignIn
Kerala Kaumudi Online
Wednesday, 25 September 2024 9.46 PM IST

ദുർബ്ബല വിഭാഗങ്ങൾക്ക് നിയമ സേവനം ഉറപ്പ് വരുത്തണം- ജസ്റ്റിസ് യു.യു. ലളിത്

Increase Font Size Decrease Font Size Print Page
kelsa
കെൽസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരകൗശല ഉത്പന്നങ്ങളുടെ പ്രദർശന -വിപണനവും നിയമ ബോധവത്കരണ ക്‌ളാസും സുപ്രീം കോടതി ജഡ്ജി യു.യു. ലളിത് ഉദ്ഘാടനം ചെയ്യുന്നു. ജസ്റ്റീസുമാരായ കെ. വിനോദ് ചന്ദ്രൻ, എസ്.വി.ഭാട്ടി, അലക്‌സാണ്ടർ തോമസ് തുടങ്ങിയവർ സമീപം

തിരുവനന്തപുരം: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദുർബ്ബല വിഭാഗങ്ങൾക്കും സൗജന്യ നിയമ സേവനം ഉറപ്പ് വരുത്തേണ്ട ബാദ്ധ്യത സംസ്ഥാനത്തെ നിയമ സേവന അതോറിറ്റികൾക്കാണെന്ന് സുപ്രീംകോടതി ജഡ്ജിയും ദേശീയ നിയമ സഹായ അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാൻ കൂടിയായ ഉമേഷ് ഉദയ് ലളിത് നിർദ്ദേശിച്ചു. കരകൗശല ഉത്പന്നങ്ങളുടെ പ്രദർശന-വിപണനവും നിയമ ബോധവത്കരണ ക്‌ളാസും വെളളാർ ക്രാഫ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചുളള ബോധവത്ക്കരണമാണ് ആദ്യം നടത്തേണ്ടതെന്നും ജസ്റ്റിസ് പറഞ്ഞു. ചടങ്ങിൽ കേരള നിയമ സഹായ അതോറിറ്റി ചെയർമാനും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ, ഹൈക്കോടതി ജഡ്ജിമാരായ എസ്.വി. ഭാട്ടി, അലക്‌സാണ്ടർ തോമസ്, എ. മുഹമ്മദ് മുസ്താക്ക് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JUSTICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.