മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലക സ്ഥാനത്തേക്ക് മുൻ നായകൻ രാഹുൽ ദ്രാവിഡിന്റെ പേര് ബി.സി.സി.ഐ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഒഴിയുന്ന പോസ്റ്റിലേക്കാണ് ദ്രാവിഡ് എത്തുന്നത്.ന്യൂസിലാൻഡിനെതിരായ ട്വന്റി-20 പരമ്പരയാണ് ആദ്യ അസൈൻമെന്റ്. ദ്രാവിഡുമായി ബി.സി.സി.ഐ ചർച്ചചെയ്ത് ഉറപ്പിച്ചശേഷമാണ് അദ്ദേഹത്തിൽ നിന്ന് അപേക്ഷ വാങ്ങിയത്. നേരത്തേ ജൂനിയർ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡ് നാഷണൽ ക്രിക്കറ്റ് അക്കാദമി ചെയർമാൻ പദവിയിൽ നിന്നാണ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനായി എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |