അമ്പലപ്പുഴ: ശ്രീകോവിൽ കുത്തിത്തുറന്ന് കാണിക്കവഞ്ചിയിലെ പണം കവർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കാക്കാഴം പുതുക്കുളങ്ങര ക്ഷേത്രത്തിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ചെ ജീവനക്കാരെത്തിയപ്പോഴാണ് വിവരം അറിയുന്നത്. പൊലീസെത്തിയ ശേഷം മേൽശാന്തി ശ്രീകോവിലിൽ പ്രവേശിച്ചപ്പോഴാണ് കാണിക്കവഞ്ചി തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. രണ്ടാഴ്ച മുമ്പും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ക്ഷേത്രത്തിന് പുറത്തുവച്ചിരുന്ന കാണിക്കവഞ്ചിയാണ് അന്ന് കവർന്നത്. ബുധനാഴ്ച അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ കാക്കാഴം വടക്കേത്തയ്യിൽ മുജീബിന്റെ വാടക വീട്ടിൽ പകലും മോഷണ ശ്രമം ഉണ്ടായി. സമീപവാസികൾ എത്തിയപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |