വരാപ്പുഴ: വഴിത്തർക്കത്തെ തുടർന്നുള്ള അടിപിടിയിൽ റോഡിൽ തലയടിച്ചുവീണ് മത്സ്യത്തൊഴിലാളി ദേവസ്വം പാടം വാദ്ധ്യാരുപറമ്പിൽ ഗോപി (62) മരിച്ചു. അയൽവാസി ആലിങ്കൽപറമ്പിൽ അനിൽകുമാർ (51) വരാപ്പുഴ പൊലീസിൽ കീഴടങ്ങി. ഇന്നലെ പുലർച്ചെയാണ് സംഭവം.
ഇരുവരും തമ്മിൽ ഏറെക്കാലമായി വഴിത്തർക്കമുണ്ടായിരുന്നു. പാൽ കച്ചവടക്കാരനാണ് അനിൽകുമാർ. തലയ്ക്ക് പരിക്കേറ്റ ഗോപിയെ മകൻ സനോജും നാട്ടുകാരും ചേർന്ന് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതി അനിൽകുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാക്കുകയാണെന്ന് ഇൻസ്പെക്ടർ ജെ.എസ്. സജീവ്കുമാർ പറഞ്ഞു. ശാന്തയാണ് ഗോപിയുടെ ഭാര്യ. മക്കൾ: സനോജ്, ജിജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |