ഒറ്റപ്പാലം: കവിയും കഥാകൃത്തും ചിത്രകാരനുമായ പി.എ.ദിവാകരൻ (77) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂരിലെ തിരുവില്വാമല ആച്ചാട്ടിൽ പരേതരായ ശിവരാമൻ മേനോന്റെയും മാലതിയമ്മയുടെയും മകനാണ്. അവിവാഹിതനാണ്. പ്രശസ്ത സാഹിത്യകാരി മാനസി സഹോദരിയാണ്.
ചിത്രരചനയിലായിരുന്നു തുടക്കം. ചിത്രരചന സംബന്ധിച്ച് ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട് . തന്റെ കഥകൾക്കും കവിതകൾക്കും അദ്ദേഹം തന്നെ രേഖാചിത്രങ്ങൾ ഒരുക്കിയിരുന്നു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് ബിരുദം നേടി. നാടകം, ഹ്രസ്വ സിനിമ, എന്നിവ എഴുതുകയും അഭിനയിക്കുകയും ചെയ്തിരുന്നു. 'പാറൂട്ടി, ' 'ദയവായി ഇങ്ങനെ നോക്കരുത്' എന്നിവ ശ്രദ്ധേയമായ പുസ്തകങ്ങളാണ്. കാർത്യായനി, ഇന്ദിര, പരേതയായ മാലിനി, ചന്ദ്രശേഖരൻ എന്നിവരാണ് മറ്റ് സഹോദരങ്ങൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |