SignIn
Kerala Kaumudi Online
Thursday, 19 September 2024 4.37 AM IST

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു,​ നൻപകൽ നേരത്ത് മയക്കം ചിത്രീകരണം തുടങ്ങി

Increase Font Size Decrease Font Size Print Page
lijo-jose-

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചുരുളിക്ക് ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണിത്. ഫേസ്‌ബുക്കിലൂടെ ലിജോ ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവച്ചു.

വേളാങ്കണ്ണിയിലാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായത്. മമ്മൂട്ടിയുടെ പുതിയ ബാനറായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം‌ എന്ന പ്രത്യേകതയുമുണ്ട്. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്‍മ്മാണം. തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം

ഇരുവരും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇനിയൊരു ചിത്രം എം.ടിയുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്‍ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജിയിലെ ലഘുചിത്രത്തിലും മമ്മൂട്ടിയാണ് നായകനാകുക എന്നാണ് റിപ്പോർട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LIJO JOSE, MAMMOOTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.