ദുബായ്: ആർ. ശങ്കറുടെ 49-ാമത് സ്മൃതിദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ ആഭിമുഖ്യത്തിൽ സമ്മേളനം നടത്തി. എസ്.എൻ.ഡി.പി യോഗം യു.എ.ഇ വൈസ് ചെയർമാൻ പ്രസാദ് ശ്രീധരന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ആർ. ശങ്കറുടെ മകനും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റുമായ മോഹൻ ശങ്കർ അനുസ്മരണ സമ്മേളനം നടത്തി. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി സജീഷ് മണലേൽ മുഖ്യപ്രഭാഷണം നടത്തി. അനിൽ വിദ്യാധരൻ, ജെ.ആർ.സി. ബാബു എന്നിവർ പ്രസംഗിച്ചു. സുരേഷ് തിരുകുളം സ്വാഗതവും സുധീഷ് സുഗതൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |