തെലുങ്കിലെ യുവ സൂപ്പർ താരം മഹേഷ് ബാബുവിന്റെ നായികയാകുന്ന സർക്കാരുവാരി പാട്ട എന്ന ചിത്രത്തിന് വേണ്ടി കീർത്തി സുരേഷ് വയലിൻ വായിക്കാനൊരുങ്ങുന്നു. ഏറെക്കാലമായി വയലിൻ അഭ്യസിക്കുന്ന കീർത്തി ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി വയലിൻ വായിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകനായ എസ്.എസ്. രാമൻ ഈ വാർത്ത സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നാൽ കീർത്തി ഈ ചിത്രത്തിൽ പിന്നണി പാടുന്നുണ്ടെന്ന വാർത്തകൾ നിഷേധിച്ചിട്ടുണ്ട്.
സർക്കാരുവാരിപാട്ട എന്ന ചിത്രത്തിന്റെ പ്രൊമോ സോംഗിന് വേണ്ടിയായിരിക്കും കീർത്തി വയലിൻ വായിക്കുന്നതെന്നാണ് വിവരം.പരശുറാം പെട്ല സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത ഏപ്രിലിലാണ് തിയേറ്ററുകളിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |