കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അനുവദിച്ച പുതിയ തസ്തികകൾ പ്രകാരം ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഏകദേശ ധാരണയായി. 12 ബിരുദ കോഴ്സുകളും 5 ബിരുദാനന്തര ബിരുദ കോഴ്സുകളുമാകും ആദ്യഘട്ടത്തിൽ. വൈകാതെ ചേരുന്ന സിൻഡിക്കേറ്റ് തീരുമാനമെടുക്കും.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, ഫിലോസഫി ഇൻ ശ്രീനാരായണ സ്റ്റഡീസ്, ഹിസ്റ്ററി, എക്ണോമിക്സ്, സോഷ്യോളജി, ബി.ബി.എ, ബി.സി.എ, ബി കോം (കോർപ്പറേഷൻ, ടാക്സ്) എന്നിവയാകും ബിരുദ കോഴ്സുകൾ. മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, എംകോം എന്നിവയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |