കൊപ്പം: കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പട്ടാമ്പി ഉപജില്ലാ കമ്മിറ്റി ഫുട്ബാൾ മേള സംഘടിപ്പിച്ചു. ഞായറാഴ്ച മണ്ണാർക്കാട് നടക്കുന്ന ജില്ലാ തല ഫുട്ബാൾ മേളക്ക് മുന്നോടിയായാണ് ഉപജില്ലാതല മത്സരം സംഘടിപ്പിച്ചത്. കൊപ്പം സ്കാമ്പിലോ സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരം കെ.എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി നാസർ തേളത്ത് കിക്ക് ഒഫ് ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ഇ.മുസ്തഫ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്ദലി കല്ലിങ്ങൽ, സി. ഖാലിദ്, വി.കെ. ഷംസുദ്ദീൻ, റാഫി എടത്തോൾ എന്നിവർ നേതൃത്വം നൽകി.
കെ.എസ്.ടി.യു പട്ടാമ്പി ഉപജില്ലാ ഫുട്ബാൾ മേളയിലെ ജേതാക്കൾക്ക് മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ഇ.മുസ്തഫ സമ്മാനം നൽകുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |