SignIn
Kerala Kaumudi Online
Thursday, 19 September 2024 1.29 PM IST

തോൽക്കാൻ മനസില്ലെന്ന് നിശ്ചയിച്ചാൽ വിജയം ഉറപ്പ് : വെള്ളാപ്പള്ളി

Increase Font Size Decrease Font Size Print Page
photo

ചേർത്തല: തോൽക്കാനുള്ളതല്ല, ജയിക്കാനുള്ളതാണ് ജീവിതമെന്ന ദൃഢനിശ്ചയത്തോടെ മുന്നേറിയാൽ വിജയം ഉറപ്പാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിനായി 84 വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വെല്ലുവിളികൾ നേരിട്ട് കടന്നുവന്നതിന്റെ ചരിത്രമാണ് എനിക്കുള്ളത്. പൂ വിരിച്ച പരവതാനിയായിരുന്നില്ല മുന്നിലുണ്ടായിരുന്നത്. പലരും എതിർക്കാനും തകർക്കാനും രംഗത്ത് വന്നു. പ്രതിസന്ധികളോട് പടവെട്ടിയാണ് ഇതുവരെ എത്തിയത്. ഒരക്കൽ പരാജയപ്പെട്ടാൽ എല്ലാം അവസാനിച്ചെന്ന തോന്നൽ ഉണ്ടാകാൻ പാടില്ല. വിജയംവരെ പൊരുതുകയാണ് വേണ്ടത്"- വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ.ട്രസ്റ്റ് ട്രഷറർ ഡോ.ജി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. അമൃത സിവിൽ സർവീസ് അക്കാഡമിയുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും നേതൃസ്ഥാനത്ത് എത്തിയതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചും വെള്ളാപ്പള്ളിയുടെ ശതാഭിഷേകത്തോടനുബന്ധിച്ചുമാണ് സിവിൽ സർവീസ് പരീക്ഷാപരിശീലത്തിനായി 84വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. സ്കോളർഷിപ്പുകൾ ഡിസംബർ 5ന് വിതരണം ചെയ്യും. അമൃത സിവിൽ സർവീസ് അക്കാഡമി ഡയറക്ടർ സ്വാമി വിശ്വനാഥ അമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.പി.പി. ചിത്തരഞ്ജൻ എം.എൽ.എ, യോഗം കൗൺസിലർമാരായ സി.എം.ബാബു, പി.കെ. പ്രസന്നൻ,ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി ട്രഷറർ ഡോ.എസ്.വിഷ്ണു,വൈസ് പ്രസിഡന്റ് കെ.പി. ഗോപാലൻ,ജോയിന്റ് സെക്രട്ടറി ഗോകുൽദാസ്,പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് പി.ആർ. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. കോ ഓർഡിനേറ്റർ പി.വി. രജിമോൻ സ്വാഗതവും ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് എസ്.അജുലാൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VELLAPPALLY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.