കോഴിക്കോട്: കേന്ദ്ര സർക്കാർ ഇന്ധനനിരക്ക് വർദ്ധിപ്പിച്ച് വിലക്കയറ്റത്തിനിടയാക്കുന്നെന്ന ആരോപണം ഉയർത്തി രാജ്യവ്യാപകമായി സി.പി.എം ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി 16 ന് ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തും.
രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെയാണ് സമരം. കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്നിൽ സംഘടിപ്പിക്കുന്ന ധർണ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്ത് കെ.പി. അനിൽകുമാർ, വടകരയിൽ എ.പ്രദീപ് കുമാർ എന്നിവരും സമരത്തിന്റ ഉദ്ഘാടനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |