ന്യൂഡൽഹി: ഹിന്ദുത്വത്തെയും ഐസിസിനെയും താരതമ്യപ്പെടുത്തിയ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിൻഡാൽ സമർപ്പിച്ച ഹർജി 24ന് കോടതി പരിഗണിക്കും.
സൽമാൻ ഖുർഷിദിന്റെ 'അയോദ്ധ്യക്ക് മുകളിലെ സൂര്യോദയം: നമ്മുടെ കാലത്തെ ദേശീയത' എന്ന ഗ്രന്ഥം ജിഹാദി സംഘടനകളായ ഐസിസിനെയും ബോകൊ ഹറാമിനെയും ഹിന്ദുത്വ സംഘടനയുമായി താരതമ്യം ചെയ്യുന്നുവെന്നാണ് ഹർജിയിലെ ആരോപണം.
കാവി ആകാശം എന്ന പേരിലുള്ള അദ്ധ്യായത്തിലാണ് ഇതുസംബന്ധിച്ചുള്ള പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |