ശ്രീനഗർ: ജമ്മുകാശ്മീരിലെ കുൽഗാമിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. കുൽഗാമിലെ പോംബായ്, ഗോപാൽപോര എന്നിവിടങ്ങളിൽ ഭീകരരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന ഇന്നലെ വൈകിട്ടോടെ തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ സുരക്ഷാസേന തിരിച്ചടിച്ചു. മൂന്ന് ഭീകരരെ പിടികൂടിയതായും റിപ്പോർട്ടുണ്ട്. രാത്രി വൈകിയും ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കാശ്മീരിൽ ഗ്രനേഡ് ആക്രമണം:
സി.ആർ.പി.എഫുകാർക്ക് പരിക്ക്
ജമ്മു കാശ്മീരിലെ ബാലമുള്ളയിലെ പൽഹലാൻ ചീക്കിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് സി.ആർ.പി.എഫുകാർക്കും നാല് നാട്ടുകാർക്കും പരിക്കേറ്റു.
സി.ആർ.പി.എഫുകാർക്ക് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അക്രമികളെ പിടികൂടാനായി പ്രദേശം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്.