SignIn
Kerala Kaumudi Online
Thursday, 19 September 2024 9.25 AM IST

നടപ്പാക്കുന്നത് പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനം, തനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ല; വിമതരെ തഴഞ്ഞ് ശ്രേയാംസ് കുമാർ

Increase Font Size Decrease Font Size Print Page

shreyams-kumar

കോഴിക്കോട്: പാർട്ടിയിലെ വിമത വിഭാഗം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് എൽ ജെ ഡി സംസ്ഥാന അദ്ധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ. വിമതർ പറയുന്നതു പോലെ നാലു സീറ്റ് നൽകാമെന്ന് എൽ ഡി എഫ് അറിയിച്ചിട്ടില്ലെന്നും തുടക്കം മുതൽ മൂന്ന് സീറ്റ് നൽകാമെന്നാണ് പറഞ്ഞിരുന്നതെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ചേർന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ തിരഞ്ഞെടുത്തത് ജനാധിപത്യ രീതിയിലാണ്. പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനമാണ് എപ്പോഴും നടപ്പാക്കുന്നത്. താൻ രാജി വയ്ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയാണെന്നും ശ്രേയാംസ്കുമാർ വ്യക്തമാക്കി. ഈ മാസം 20 പാർട്ടി കമ്മിറ്റി ചേരാനിരിക്കവേയാണ് വിമതനേതാക്കൾ സമാന്തര യോഗം ചേർന്നത്. അത് തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. എം വി ശ്രേയാംസ് കുമാര്‍ എൽ ജെ ഡി അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പാർട്ടിയിലെ വിമതപക്ഷം ആവശ്യപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SHREYAMS KUMAR, LJD, LDF, STATE PRESIDENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.