SignIn
Kerala Kaumudi Online
Thursday, 19 September 2024 1.54 PM IST

കേന്ദ്ര പദ്ധതികൾ: ചെറിയ സംസ്ഥാനങ്ങൾക്ക് ഇളവ് പരിഗണിക്കണം - മന്ത്രി പി.രാജീവ്

Increase Font Size Decrease Font Size Print Page

p-rajeev

ന്യൂഡൽഹി: കേന്ദ്ര പദ്ധതികൾ ഫലപ്രദമായി വിനിയോഗിക്കാൻ ചെറിയ സംസ്ഥാനങ്ങൾക്ക് നിബന്ധനകളിൽ പ്രത്യേക ഇളവ് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി വ്യവസായ മന്ത്രി പി.രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ കേന്ദ്ര വകുപ്പുകളിലെ ആറ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ രാജീവ് ,ഇക്കാര്യത്തിൽ കേന്ദ്ര നിലപാട് സൗഹാർദ്ദപരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.

കേന്ദ്ര സഹായമുള്ള പല പദ്ധതികൾക്കും വേണ്ട ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ കേരളത്തിന് അംഗീകരിക്കാനാവാത്ത നിബന്ധനകളാണുള്ളത്. ഒരു ഭാഗത്ത് പശ്ചിമഘട്ടവും മറുഭാഗത്ത് കടൽത്തീരവും പ്രതിബന്ധങ്ങളാണ്. ഇക്കാര്യത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പരിഗണന വേണമെന്ന് രാജീവ് പറഞ്ഞു.

കേരളം ആവശ്യപ്പെട്ടത്

  • തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിന്റെ ഭാഗമായുള്ള മെഡിക്കൽ എക്വിപ്പ്മെൻ്റ് പാർക്കിന് സഹായം . കെ.എസ്.ഡി.പി ഉല്പാദിപ്പിക്കുന്ന മരുന്ന് വാങ്ങുമ്പോൾ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള പരിഗണന .
  • കേരളത്തിന് ലൊജസ്റ്റിക് പാർക്ക്
  • കാക്കനാട്ടെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന് കേന്ദ്ര സഹായം .
  • കണ്ണൂരിലെ ടെക്സ്റ്റൈൽ പാർക്കിന് കേന്ദ്ര സഹായം . 1000 ഏക്കർ സ്ഥലം മട്ടന്നൂരിൽ കണ്ടെത്തിയിട്ടുണ്ട്.
  • പാലക്കാട്ടെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ഏറ്റെടുക്കാം. കേരളം സൗജന്യമായി നൽകിയ ഭൂമിക്ക് വിപണി വില നൽകണമെന്ന നിലപാട് പുനഃപരിശോധിക്കണം.
  • എച്ച്.എം.ടി പോലുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്ക് നൽകിയ ഭൂമിയിൽ കേന്ദ്ര - സംസ്ഥാന സംയുക്ത പദ്ധതികൾ ആരംഭിക്കാൻ തയ്യാറാണ്.
  • കൊച്ചിയിലെ ഇലക്ട്രോണിക്സ് സ്റ്റാർട്ടപ്പുകളുടെ വിപണനത്തിന് കേന്ദ്ര സഹായം വേണം.

ലഭിച്ച ഉറപ്പുകൾ

  • കശുഅണ്ടിക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പരിഗണിക്കാമെന്ന് കേന്ദ്ര ധനമന്ത്രി
  • കണ്ണൂരിലെ കൈത്തറി ഗ്രാമം പദ്ധതിയോടൊപ്പം ചേന്ദമംഗലം കൈത്തറി ഗ്രാമത്തെ
  • കേന്ദ്രത്തിന്റെ 30 കോടി പദ്ധതിയിൽ ഉൾപ്പെടുത്തും
  • ചേർത്തലയിലെ മെഗാ ഫുഡ് പാർക്കിന്റെ ഉദ്ഘാടനം ജനവരിയിൽ കേന്ദ്രമന്ത്രി കൂടി പങ്കെടുത്ത് നടത്തു. ഒരു മിനി ഫുഡ് പാർക്ക് കൂടി പരിഗണിക്കും.
  • കേരളത്തിൽ കേന്ദ്ര ഫുഡ് പ്രോസസിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പരിഗണിക്കും
  • ഇലക്ടോണിക്സ് കംബോണൻ്റിന്റെ കാര്യത്തിൽ കേരളത്തെ ഒരു ഹബ്ബായി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PRAJEEV
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.