തൊടിയൂർ: കേരള ഫീഡ്സ് ജനറൽ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കല്ലേലിഭാഗം കേരള ഫീഡ്സിൽ 22 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. വേതനക്കരാർ പുതുക്കുക, ഫാക്ടറീസ് ആക്ട് പ്രകാരമുള്ള ഏൺലീവ് അനുവദിക്കുക, മിനിമംവേജസ് നടപ്പാക്കുക, തൊഴിലാളികൾക്ക് മെഡിക്കൽ ചെക്കപ്പ് നടത്തുക, പിരിഞ്ഞു പോകുന്ന തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുക, തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് ആരംഭിക്കുന്നതെന്ന് കേരള ഫീഡ്സ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് ചിറ്റുമൂലനാസറും സെക്രട്ടറി ഷാജി കൃഷ്ണനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |