SignIn
Kerala Kaumudi Online
Thursday, 21 May 2026 11.17 AM IST

‌ൃൃൃആവശ്യം സുസ്ഥിര വികസനം: കെ. സുധാകരൻ

d

തിരുവനന്തപുരം: സുസ്ഥിര വികസനമാണ് കേരളത്തിന് ആവശ്യമെന്നും അത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ ഒലിച്ച് പോകുന്നതാവരുതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 104ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ' കാലാവസ്ഥാ വ്യതിയാനവും പ്രകൃതിസംരക്ഷണവും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതി ദുരന്തങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ട് പ്രതിരോധ നടപടികളോ ആവശ്യമായ മുന്നൊരുക്കങ്ങളോ സ്വീകരിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പരാജയമാണ്. ശതകോടികളുടെ കമ്മിഷൻ സാദ്ധ്യത ലക്ഷ്യമിട്ടാണ് പിണറായി സർക്കാർ കെ റെയിലുമായി മുന്നോട്ട് പോകുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. കെ റെയിൽ നടപ്പാക്കിയാൽ ദുരന്തമായിരിക്കുമെന്ന് സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് മുൻ അദ്ധ്യക്ഷൻ ഉമ്മൻ വി. ഉമ്മൻ പറഞ്ഞു. ടി. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL