SignIn
Kerala Kaumudi Online
Thursday, 19 September 2024 5.07 PM IST

കാൾ നിരക്ക് കൂട്ടി കരകയറാൻ മൊബൈൽ കമ്പനികൾ; വർദ്ധന 25 %

Increase Font Size Decrease Font Size Print Page
mobile-

തിരുവനന്തപുരം: എയർടെൽ കാൾ നിരക്ക് 25ശതമാനം ഉയർത്തിയതിന് പിന്നാലെ വാെഡാഫോൺ ഐഡിയ, റിയലൻസ് ജിയോ തുടങ്ങിയവയും ചാർജ് കൂട്ടി. വെള്ളിയാഴ്ച പുതിയ നിരക്ക് നിലവിൽ വരും. ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പാക്കേജിന് 99 രൂപയാകും. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കും ചെലവേറും. ബി.എസ്.എൻ.എൽ നിരക്ക് വർദ്ധന പ്രഖ്യാപിച്ചിട്ടില്ല. 2019ലാണ് ഇതിനു മുമ്പ് നിരക്ക് കൂട്ടിയത്.

2016ൽ റിലയൻസ് ജിയോ തുടങ്ങിവച്ച കാൾ നിരക്ക് കുറയ്ക്കൽ യുദ്ധത്തെ തുടർന്ന് മറ്റു കമ്പനികളും നിരക്ക് കുറച്ചിരുന്നു. ഇതു നഷ്ടത്തിൽ കലാശിച്ചുവെന്നാണ് കമ്പനികൾ പറയുന്നത്. സ്പെക്ട്രം ഫീസ് കുടിശികയും ടെലികോം ഇതര വരുമാനത്തിന് നികുതിയും നൽകണമെന്ന സുപ്രീം കോടതി വിധി പ്രതിസന്ധി കൂട്ടി. ഇത് പരിഹരിക്കാൻ സെപ്തംബറിൽ കേന്ദ്രസർക്കാർ എട്ടിന പാക്കേജ് കൊണ്ടുവന്നു. ടെലികോം മേഖലയിൽ വിദേശനിക്ഷേപം കൂടുതൽ അനുവദിക്കുകയും 49 ശതമാനം പരിധി എടുത്തുകളയുകയും ചെയ്തു. നാലുവർഷത്തേക്ക് വായ്പാ മോറട്ടോറിയവും നൽകി.

അരലക്ഷം കോടി നഷ്ടം വിദേശ നിക്ഷേപം വേണം

1. മൊബൈൽ കമ്പനികളുടെ നഷ്ടം അരലക്ഷം കോടിയിലേറെയാവുകയും വായ്പാബാദ്ധ്യത ഒരുലക്ഷം കോടി കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരക്ക് കൂട്ടുന്നത്.

2.വിദേശ നിക്ഷേപം കിട്ടാൻ ബാധ്യത ഒഴിവാകണം. നിരക്ക് ഉയർത്തുകയാണ് എളുപ്പവഴി

3. 5ജി സ്പെക്ട്രം മുന്നിൽ കണ്ട് പണം സ്വരൂപിക്കണം

ശരാശരി വരുമാനം ലക്ഷ്യം ₹ 300

 ചാർജ് കൂട്ടുന്നതോടെ ഒരു വരിക്കാരനിൽ നിന്ന് ലഭിക്കുന്ന ശരാശരി പ്രതിമാസ വരുമാനം 153 രൂപയിൽ നിന്ന് 185 രൂപയായി ഉയരും.

 സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഈ തുക 200നും 300നും ഇടയിൽ എത്തണമെന്നാണ് കമ്പനികളുടെ നിലപാട്.

എയർടെൽ നിരക്ക് (പായ്ക്ക് - നിരക്ക് - പുതിയത്)

 ഏറ്റവും കുറഞ്ഞത്.......................79...........99

 28 ദിവസം......................................149...........179

 56 ദിവസം .................................... 399...........479

 84 ദിവസം( 6 ജി.ബി. ഡേറ്റ) ........379...........455

 ഒരുവർ‌ഷം....................................1,498...........1,799

 കുറഞ്ഞ ഡേറ്റാ ടോപ്പ്-അപ്പ്.......48...........58

വീ നിരക്ക് (നിലവിലതും പുതിയതും)

 ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ത്.......................79.....................99
 28​ ​ദി​വ​സം......................................149....................179
 56​ ​ദി​വ​സം​......................................399​.....................479
 84​ ​ദി​വ​സം (6 ജി.ബി. ഡേറ്റ)........379......................459
 ഒ​രു​വ​ർ​‌​ഷം....................................1,499...................1,799
 കു​റ​ഞ്ഞ​ ​ഡേ​റ്റാ​ ​ടോ​പ്പ്-​അ​പ്...........48​.......................58

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOBILE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.