SignIn
Kerala Kaumudi Online
Thursday, 19 September 2024 1.53 PM IST

'നാണം കെട്ട ന്യായം പറയാതെ ഇറങ്ങിപ്പോകണം മിസ്റ്റർ"; ഷിജുഖാനെ രൂക്ഷമായി വിമർശിച്ച് ബെന്യാമിൻ

Increase Font Size Decrease Font Size Print Page
shiju-khan

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെതിരെ രൂക്ഷപ്രതികരണവുമായി നോവലിസ്റ്റ് ബെന്യാമിൻ. ദത്ത് വിഷയത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും ശിശുക്ഷേമ സമിതിക്കും വീഴ്‌ച പറ്റിയിട്ടുണ്ടെന്ന വകുപ്പുതല അന്വേഷണത്തിന് പിന്നാലെയായിരുന്നു ബെന്യാമിന്റെ പ്രതികരണം. 'ഇനിയും നാണംകെട്ട ന്യായങ്ങൾ പറയാതെ രാജി വച്ച് ഇറങ്ങിപ്പോകണം മിസ്റ്റർ ഷിജൂഖാൻ" എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടർ ടി വി അനുപമയുടെ നേതൃത്വത്തിലായിരുന്നു വകുപ്പുതല അന്വേഷണം നടത്തിയത്. കുട്ടി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമ സമിതിയെ സമീപിച്ചെങ്കിലും വേണ്ട നടപടികളെടുത്തില്ലെന്നും ദത്ത് നടപടികൾ നിറുത്തി വയ്‌ക്കാൻ തയ്യാറായില്ലെന്നുമുള്ള ഗുരുതരമായ വീഴ്‌ചകളാണ് റിപ്പോർട്ടിൽ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BENYAMIN, SHIJUKHAN, ANUPAMA, CHILD, ADOPTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.