ഇരവിപുരം: ആന്ധ്രയിൽ നിന്നു വാളത്തുംഗൽ വയനക്കുളത്ത് കൊണ്ടുവന്ന പോത്ത് ചകിരിക്കടയിൽ നിന്നു വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ചകിരിക്കടയിൽ നിന്നു പഴയാറ്റിൻ കുഴിയിലെത്തിയ പോത്ത് അവിടെ നിന്നു കൊല്ലം ഭാഗത്തേക്ക് നാലു കിലോമീറ്ററിലധികം ഓടി എസ്.എൻ കോളേജിന് സമീപമെത്തി നിൽക്കുകയായിരുന്നു. തുടർന്ന്, ഇതിനെ കൊണ്ടുവന്നവരും ഉടമയും ചേർന്ന് പിടികൂടി മിനിലോറിയിൽ കയറ്റി ചകിരിക്കടയിലേക്കു കൊണ്ടുപോയി. ഓട്ടത്തിനിടെ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |