SignIn
Kerala Kaumudi Online
Thursday, 19 September 2024 2.39 AM IST

'ഗാന്ധിയൻ മൂല്യങ്ങളുടെയും അഹിംസയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം ഇനി പി ജയരാജൻ നിർവഹിക്കും'

Increase Font Size Decrease Font Size Print Page
sandeep-varrier-jayarajan

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാനായി സി പി എം നേതാവ് പി ജയരാജൻ ചുമതലയേറ്റതിന് പിന്നാലെ പരിഹാസവുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

'ഗാന്ധിയൻ മൂല്യങ്ങളുടെയും അഹിംസയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം കേരളത്തിൽ ഇനി പി ജയരാജൻ നിർവഹിക്കും. എന്തുകൊണ്ടും മികച്ച ഒരു ഇത്.'-എന്നാണ് ജയരാജന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. കണ്ണൂർ ഗാന്ധി എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്.

പി ജയരാജൻ ഇന്ന് രാവിലെയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പിൽ മത്സരിക്കാൻ വേണ്ടിയായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പി. ജയരാജൻ മാറിയത്. എം.വി. ജയരാജനെ പകരം ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു. കെ മുരളീധരനോട് തോറ്റതോടെ പിന്നീട് ഇതുവരെ സി.പി.എം. സംസ്ഥാന സമിതി അം​ഗമെന്ന ചുമതലയിൽ മാത്രമാണ് ജയരാജന്റെ പ്രവർത്തനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: P JAYARAJAN, FB POST, SANDEEP VARRIER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.