SignIn
Kerala Kaumudi Online
Thursday, 19 September 2024 4.26 AM IST

കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക

Increase Font Size Decrease Font Size Print Page
covid-test

ബംഗളൂരു : വാക്സിൻ എടുത്തവരെപ്പോലും ബാധിക്കുമെന്ന് ആശങ്കയുള്ള കൊവിഡ് വൈറസിന്റെ പുതിയ ജനിതക വകഭേദം ദക്ഷിണാഫ്രിക്കയിൽ പടരുന്നതിന് പിന്നാലെ ലോകം ആതീവ ജാഗ്രതയിൽ.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് ജർമ്മനിയും ഇസ്രയേലും അടക്കം പത്തോളം രാജ്യങ്ങളിലും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ നൽകിയിട്ടുള്ള യാത്രാ ഇളവുകളിലാവും ആദ്യ ഘട്ടത്തിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുക.

കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വീണ്ടും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പൊതു ഇടങ്ങളിൽ പ്രത്യേകിച്ച് സർക്കാർ ഓഫീസുകൾ, മാളുകൾ, തീയേറ്ററുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ എടുക്കണമെന്നത് നിർബന്ധമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID, COVID NEGATIVE CERTIFICATE, OMICRON, COVID VARIENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.