മീനങ്ങാടി (വയനാട്): സി.പി.എമ്മിൽ ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞുമോളെ (54) തിരഞ്ഞെടുത്തു. വയനാട്, മീനങ്ങാടി ഏരിയാ സെക്രട്ടറിയായി ആണ് അമ്പലവയൽ അത്തിച്ചാൽ സ്വദേശി എൻ.പി. കുഞ്ഞുമോളെ തിരഞ്ഞെടുത്തത്. ബത്തേരി ഏരിയാ സമ്മേളനത്തിൽ കമ്മിറ്റി വിഭജിച്ചാണ് മീനങ്ങാടി കൂടി രൂപീകരിച്ചത്.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2001ൽ സി.പി.എമ്മിൽ അംഗമായി. തുടർന്ന് സി.പി.എം അമ്പലവയൽ ലോക്കൽ കമ്മിറ്റി അംഗം, ബത്തേരി ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. അമ്പലവയൽ സർവീസ് സഹകരണ ബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റാണ്. വയനാട് രക്ഷാമാർച്ചിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭർത്താവ്: എൻ.യു. പൈലിക്കുഞ്ഞ്. മക്കൾ: സജോൺ, സൈവജ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |