തിരുവനന്തപുരം: ചലച്ചിത്ര, സീരിയൽ നടിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സാഗർപൂർ സ്വദേശി ഭാഗ്യരാജിനെയാണ് (22) പ്രത്യേക സംഘം ഡൽഹിയിൽ നിന്ന് പിടികൂടിയത്. കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി അതുവഴിയാണ് പ്രതികൾ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ന് തിരുവനന്തപുരത്തെത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും.
സൈബർ ക്രൈം അസി. കമ്മിഷണർ ടി. ശ്യാംലാൽ, ഇൻസ്പെക്ടർ എസ്.പി. പ്രകാശ്, എസ്.ഐ ആർ.ആർ. മനു, പൊലീസ് ഉദ്യോഗസ്ഥരായ വി.എസ്. വിനീഷ്, എ.എസ്. സമീർഖാൻ, എസ്. മിനി എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |