SignIn
Kerala Kaumudi Online
Thursday, 19 September 2024 2.54 AM IST

വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണം കഴിക്കുന്നവർക്ക് ഈ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകില്ല

Increase Font Size Decrease Font Size Print Page

vitamin

വിറ്റാമിൻ കെ ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തേണ്ടത് വളരെയധികം അവശ്യമാണ്. വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാദ്ധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു. പ്രായമാകുന്തോറും ഓർമശക്തി ക്ഷയിക്കുന്ന അവസ്ഥയിൽ നിന്ന് ഒരുപരിധി വരെ മറികടക്കാൻ വിറ്റാമിൻ കെ സഹായിക്കുന്നു.

കൂടാതെ മുറിവുണ്ടായ ഭാഗത്ത് രക്തം കൂടുതൽ നഷ്ടപ്പെടാതെ കട്ടപിടിക്കുന്ന പ്രക്രിയ വിറ്റാമിൻ കെ ഇല്ലാതെ പൂർണമാകില്ല. അസ്ഥി ഘടന മെച്ചപ്പെടുത്തുന്ന പ്രോത്രോംബിൻ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു. പച്ച ഇലക്കറികൾ, പാലുത്പന്നങ്ങൾ, മാംസം, മുട്ട, പച്ചക്കറികൾ എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ളൊരാൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും വിറ്റാമിൻ കെ 1 ശരീരത്തിലെത്തുകയും വിറ്റാമിൻ കെ 2 ശരീരം സ്വന്തമായി ഉത്പാദിക്കുകയും ചെയ്യും. ടൊമാറ്റോ, മാതളം, കിവി, കേൽ, അവോക്കാഡോ, സ്പിനാച്ച് എന്നിവ ശീലമാക്കുന്നത് നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, VITAMIN K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.