ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടൻ സൽമാൻ ഖാൻ തന്റെ പ്രതിഫലം കുറച്ചതാണ് ഇപ്പോൾബോളിവുഡിലെ ചൂടുള്ള ചർച്ച.പ്രതിഫലത്തിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാത്ത സൽമാന് ഇതെന്തു പറ്റിയെന്നാണ് ആരാധകരും സിനിമ പ്രവർത്തകരുംചോദിക്കുന്നത്. സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ ആന്റിം ദ ഫൈനൽ ട്രൂത്ത് ഗംഭീര വിജയത്തോടെ മുന്നേറുമ്പോഴാണ് സൽമാന്റെ ഈ തീരുമാനം. സാധാരണ നിലയിൽ 150കോടി വാങ്ങാറുള്ള സൽമാൻ 15 ശതമാനം കുറച്ചു 125കോടി യാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സാജിദ് നന്ദിയദ്വാല സംവിധാനം ചെയ്യുന്ന കഭി ഈദ് കഭി ദിവാലി എന്ന ചിത്രത്തിന്വേണ്ടിയാണ് സൽമാൻ പ്രതിഫലത്തിന്റെ കാര്യത്തിൽ കണ്ണടച്ചിരിക്കുന്നത്.
സിനിമയുടെ തിരക്കഥയിൽ ആകൃഷ്ടനായ സൽമാൻ പ്രതിഫലം കുറച്ചു അഭിനയിക്കാൻ തയ്യാറായെന്നാണ് ഒരുകൂട്ടർ പറയുന്നത്. എന്നാൽ സാജിദ് നന്ദിയദ്വാല സൽമാനെ സ്വാകാര്യമായിപോയി കണ്ടിരുന്നുവെന്നും ചെറിയ സിനിമയാണെന്നും ഇപ്പോഴത്തെ അവസ്ഥ മനസിലാക്കി പ്രതിഫലം കുറച്ചു അഭിനയിക്കണമെന്നും അപേക്ഷിച്ചതുകൊണ്ടാണ് തന്റെ പ്രതിഫലത്തിൽ പതിനഞ്ച് ശതമാനം കുറച്ചതെന്നാണ് സൽമാന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.
ആന്റിം ദ ഫൈനൽ ട്രൂത്ത് എന്ന ചിത്രത്തിന്റെ വൻ വിജയത്തിന്ശേഷം സൽമാൻ ഖാൻ പ്രതിഫലം ഉയർത്തുമെന്നാണ് സിനിമ പ്രവർത്തകർ കരുതിയത്. എന്നാൽ ഇത്തരത്തിൽ നല്ലൊരു സിനിമയുടെ ഭാഗമാവാൻ തന്റെ പ്രതിഫലം വെട്ടിക്കുറച്ച സൽമാന് നിറഞ്ഞ കൈയടിയാണ് ആരാധകർ നൽകുന്നത്. ഇത് പുതിയ സംവിധായകർക്കും ഉർജ്ജമാകും എന്ന് ആരാധകർ പറയുന്നു. അടുത്തതായി സൽമാൻ അഭിനയിക്കാൻപോകുന്നത് കഭി ഈദ് കഭി ദിവാലിയാണ് . അടുത്ത വർഷം ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |