തിരുവനന്തപുരം: പരമ്പരാഗത വ്യവസായ മേഖലയുടെ ഉത്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുന്നതിനായി പൊതു ഇ- കോമേഴ്സ് പ്ളാറ്റ്ഫോം ഒരുക്കാനുള്ള ശ്രമത്തിലാണ് വ്യവസായ വകുപ്പെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന, ഭീമൻ കോർപ്പറേറ്റുകളുടെ കസ്റ്റമർ സർവീസിനോട് കിടപിടിക്കത്തക്കവണ്ണം പ്രൊഫഷണൽ തികവുള്ള ഒന്നായി ഈ പോർട്ടൽ മാറണം എന്നാണ് ലക്ഷ്യം. കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിക്കുക.
കൈത്തറി, ഖാദി, കയർ, ഈറ്റ മേഖലകളിലെ മികവുറ്റ ഉത്പന്നങ്ങൾക്ക് രാജ്യാന്തര വിപണി ലഭ്യമാക്കുകയും ബിസിനസ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിൽ ഇ- കോമേഴ്സ് പ്ളാറ്റ്ഫോമിന് വലിയ പങ്കു വഹിക്കാനാകും. ഇതുസംബന്ധിച്ച ആദ്യ ഘട്ട ചർച്ചകൾ ആരംഭിച്ചെന്നും വിശദമായ പഠനത്തിന് ഒരു സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |