ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അഞ്ചാം ചരമ വാർഷിക ദിനം അണ്ണാ ഡി.എം.കെയുടെ ആഭിമുഖ്യത്തിൽ ഇന്നലെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായി ആചരിച്ചു. ചെന്നൈ മറിന കടൽക്കരയിലെ ജയലളിത സമാധി പുഷ്പാലംകൃതമായിരുന്നു. പാർട്ടി കോ ഒാഡിനേറ്റർ ഒ.പനീർശെൽവം, ജോ. കോ ഒാഡിനേറ്റർ എടപ്പാടി.കെ.പളനിസാമി എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളും ജനപ്രതിനിധികളും പ്രവർത്തകരും പുഷ്പാജ്ഞലിയർപിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും പനീർശെൽവം ചൊല്ലിയ പ്രതിജ്ഞാ വാചകം ഏറ്റുപറഞ്ഞു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ പരിപാടികൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |